df

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പ ഏജൻസിയായ എച്ച്.ഡി.എഫ്.സിയും ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കും ലയിക്കുന്നത് പരസ്യത്തിലൂടെ അവതരിപ്പിച്ച് അമൂൽ. സമകാലിക വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധത മുൻനിറുത്തിയുള്ള പരസ്യങ്ങൾകൊണ്ട് അമൂൽ ശ്രദ്ധ നേടിയിരുന്നു. ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ അഥവാ എച്ച്‌.ഡി.എഫ്‌.സി ലിമിറ്റഡും എച്ച്‌.ഡി.എഫ്‌.സി ബാങ്കും ലയിക്കുന്ന വിവരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷന് കീഴിലെ ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന്റെ പാല്‍ ഉത്പന്ന ബ്രാൻഡായ അമൂലിന്റെ കാർട്ടൂൺ പരസ്യ കാമ്പയിനിലെ കാർട്ടൂൺ രൂപമാണ് അമൂൽ ഗേൾ. ചുവന്ന പോൾക്ക ഡോട്ട് വസ്ത്രവും നീല മുടിയും റിബണും ധരിച്ച അമൂൽ പെൺകുട്ടി ബാങ്കിലേക്ക് പ്രവേശിക്കുന്നതാണ്‌ പരസ്യ ചിത്രം. രണ്ടു സെക്യൂരിറ്റി ജീവനക്കാർ ഒരുമിച്ചാണ് അമൂൽ പെൺകുട്ടിക്ക് വാതിൽ തുറന്നു നൽകുന്നത്. ഇത് ബാങ്കുകളുടെ ലയനത്തെ സൂചിപ്പിക്കുന്നു. കൂടാതെ എച്ച്‌.ഡി.എഫ്‌.സി എന്ന അക്ഷരങ്ങൾ എടുത്തുകാണിച്ചുകൊണ്ട് "ഹമാര ഡെയ്‌ലി ഫുഡ് കോഴ്‌സ്" എന്ന പരസ്യ വാചകവും അമൂൽ നൽകിയിട്ടുണ്ട്.