df

മുംബയ്: പുതിയ സാമ്പത്തിക വർഷത്തിലെ റിസർവ് ബാങ്കിന്റെ ആദ്യ പണനയ സമിതി (എം.പി.സി) യോഗം ഇന്നലെ ആരംഭിച്ചു. പലിശനിരക്ക് സംബന്ധിച്ച മാറ്റങ്ങളുണ്ടെങ്കിൽ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പത്തു തവണയായി പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ബാങ്കുകളുടെ വായ്പാ നിക്ഷേപ പലിശ നിരക്കുകൾ ഇപ്പോഴത്തെ നിലയിൽ തുടരും.