health

ശരീരബന്ധത്തിൽ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്നതാണ് ഗർഭനിരോധന ഉറകൾ. മാരകമാകുന്ന ലൈംഗിക രോഗങ്ങളെയും അപ്രതീക്ഷിത ഗർഭധാരണത്തെയും തടയാൻ കോണ്ടം ഉപയോഗപ്രദമാണ്. പക്ഷെ എല്ലാത്തരത്തിലും സുരക്ഷിതമായ ഒന്നല്ല കോണ്ടം. അതുപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കേടാകാതിരിക്കുന്നതിന് കോണ്ടം തണുപ്പുള്ള, എന്നാൽ നനവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കണം.ഇത്തരത്തിൽ സുരക്ഷിതമായി വയ്‌ക്കാത്തവ ഉപയോഗിക്കുന്നത് ബുദ്ധിമുട്ട് സൃഷ്‌ടിക്കാം. ഏത് തരം കോണ്ടം ഉപയോഗിക്കുന്നതുകൊണ്ടുമുള‌ള പാർശ്വഫലങ്ങളെക്കുറിച്ചും ശരീരബന്ധത്തിന് മുൻപ് അറിയണം.

കോണ്ടം നിർമ്മാണത്തിനുള‌ള ലാറ്റക്‌സ് അഥവാ റബ്ബർ പോളിയുറതെയ്‌നോ പോളിസോപ്രീനോ കൊണ്ട് നിർമ്മിച്ചതാണ്. ഇത് അലർജിയായവർക്ക് ത്വക്കിന് മാരകമായി ബാധിക്കാം. ശ്വസനത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും ചില അലർജികൾ കാരണവുമാകാം. ഇവ അകറ്റാൻ പോളിയൂറതെയ്‌നോ ലാംബ്‌സ്‌കിൻ കോണ്ടമോ ഉപയോഗിക്കുക.


ഗർഭനിരോധനത്തിന് കോണ്ടം ഉപയോഗപ്രദമാകാത്ത ചില സന്ദർഭമുണ്ട്. കോണ്ടം ബന്ധത്തിനിടെ ഊരിപ്പോകുകയോ കേടാകുകയോ ചെയ്‌താലോ അതിന്റെ പ്രയോജനം ലഭിക്കില്ല. ലൈംഗിക രോഗത്തിനും ഇടയുണ്ട്. അനാവശ്യ ഗർഭധാരണമുണ്ടാകാതിരിക്കാൻ ശരീരബന്ധത്തിന് ശേഷം കോണ്ടം നീക്കം ചെയ്യണം.