boar

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.നാദാപുരം ചേറ്റുെവെട്ടി സ്വദേശിയായ പൊന്നന്റവിട കുഞ്ഞബ്‌ദുള‌ളയാണ് (55)​ മരിച്ചത്. തലശേരി-നാദാപുരം സംസ്ഥാനപാതയിൽ ഇന്ന് പുലർച്ചെ ആറോടെയായിരുന്നു അപകടം.

സാരമായി പരിക്കേറ്റ കുഞ്ഞബ്‌ദുള‌ളയെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. വ്യാപകമായ കാട്ടുപന്നി ശല്യമുള‌ള പ്രദേശമാണ് അപകടമുണ്ടായ പ്രദേശം.