
അലിഗഡ്: എംബിബിഎസ് വിദ്യാർത്ഥികൾക്ക് അവതരണ ക്ലാസെടുക്കുകയായിരുന്ന കോളേജ് പ്രൊഫസർ ബലാൽസംഗത്തെക്കുറിച്ച് പറയവെ ഉദാഹരണമാക്കിയത് പുരാണത്തിലെ ദൈവന്മാരടങ്ങുന്ന കഥാ സന്ദർഭംഗങ്ങൾ. അലിഗഡ് മുസ്ളീ സർവകലാശാലയിലെ ഫാക്കൾട്ടി ഓഫ് മെഡിസിൻ ആയ ഡോ.ജിതേന്ദ്ര കുമാറാണ് ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുളള തന്റെ ക്ളാസിൽ പുരാണ കഥാപാത്രങ്ങളെ ഉദാഹരണമാക്കിയത്. സംഭവം വിവാദമായതോടെ 24 മണിക്കൂറിനകം പ്രൊഫസർ മാപ്പ് പറഞ്ഞു.
പ്രൊഫസറുടെ ക്ളാസിനെക്കുറിച്ച് അറിഞ്ഞതോടെ സർവകലാശാല ഇദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതോടെയാണ് താൻ ജീവനക്കാരുടെയോ വിദ്യാർത്ഥികളുടെയോ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്ന് കുമാർ മാപ്പുപറഞ്ഞത്. ഏറെനാളായി ബലാൽസംഗം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് കാണിക്കാനാണ് ഇത്തരത്തിൽ ഉദാഹരണം പറഞ്ഞതെന്നാണ് ഡോ.ജിതേന്ദ്ര കുമാർ അറിയിച്ചത്.