
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി (90) നിര്യാതയായി. തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് ശാന്തികവാടത്തിൽ നടക്കും.
കഴിഞ്ഞ കുറച്ചു നാളുകളായി വാർദ്ധക്യസഹജമായ രോഗങ്ങളാൽ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മരിച്ചത്. പരേതനായ കൊച്ചുവേലുവാണ് ഭർത്താവ്. ഒമ്പതു മക്കളിൽ മൂന്നാമത്തെയാളാണ് ഇന്ദ്രൻസ്.