woman

കണ്ണൂർ: ലഹരി മരുന്ന് നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്. കരിമ്പം സ്വദേശിയായ യുവതിയുടെ ഭർത്താവ്, ഇയാളുടെ സുഹൃത്തായ തളിപ്പറമ്പ് സ്വദേശി അഷറഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

2006ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിദേശത്തായിരുന്നു യുവതിയുടെ ഭർത്താവ്. നാട്ടിലെത്തിയ ശേഷം അഷറഫിനെയും കൂട്ടി വീട്ടിൽ വന്നു. യുവതിക്ക് ശീതളപാനിയം നൽകിയ ശേഷം ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.


പീഡനം നടക്കുന്ന സമയത്ത് തന്റെ കുട്ടിക്ക് ഒന്നരവയസ് മാത്രമായിരുന്നു പ്രായമെന്ന് യുവതി പറയുന്നു. കഴിഞ്ഞ വർഷം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഭർത്താവ് തള്ളി താഴെയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.