
നാടൻ രുചികളുടെ വലിയൊരു കലവറയാണ് ഒട്ടുമിക്ക കള്ളു ഷാപ്പുകളും. കള്ള് മാത്രമല്ല, നല്ല എരിവിൽ കുളിച്ച മീനും ചിക്കനും ബീഫുമെല്ലാം ഇവിടത്തെ സ്ഥിരം രുചികളാണ്. ഇത്തവണ കള്ളു ഷാപ്പിലെ രുചികളെ പരിചയപ്പെടുത്തുന്ന ഒരു എപ്പിസോഡാണ് സാൾട്ട് ആൻഡ് പെപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അവതാരകരായ രണ്ട് പെൺകുട്ടികൾ കള്ളുഷാപ്പിൽ ചെന്നിരുന്ന് കള്ള് കുടിക്കുന്നതും അവിടെ കിട്ടുന്ന എല്ലാ വിഭവങ്ങളും ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ കള്ളുഷാപ്പിൽ പോയി ഭക്ഷണം കഴിക്കാത്തവർക്ക് തീർച്ചയായും കൗതുകം പകരുന്ന ഒരു കാഴ്ചയായിരിക്കും ഈ വീഡിയോ.
നെയ്‌മീൻ തലക്കറി, ചെമ്പല്ലി ഫ്രൈ, ബീഫ് റോസ്റ്റ് എന്നു വേണ്ട സകല രുചികളും പരിചയപ്പെടുത്തുണ്ട്. കണവ, കൊഞ്ച്, പോർക്ക്, ഞണ്ട് തുടങ്ങിയ വിഭവങ്ങളും മേശയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. രസകരമായ വീഡിയോ കാണാം...