
ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ അക്ഷീണം പ്രയത്നിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച ശേഷം അവരുടെ കഠിനാധ്വാനമാണ് നമ്മെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് ആണെന്നും അതിൽ രാജ്യത്തെ ഓരോ പൗരന്മാർക്കും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു. പി എം ജൻ ഔഷധി പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ തനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ടെന്നും. ദരിദ്രർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ മേഘല മുഴുവൻ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വലിയ വളർച്ച ഉണ്ടായതായും, നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നുവെന്നും അദ്ദേഹം കുറിച്ചു. പ്രാദേശിക ഭാഷകളിൽ മെഡിസിൻ പഠനം സാദ്ധ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ നിരവധി യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
आरोग्यं परमं भाग्यं स्वास्थ्यं सर्वार्थसाधनम्॥
— Narendra Modi (@narendramodi) April 7, 2022
Greetings on World Health Day. May everyone be blessed with good health and wellness. Today is also a day to express gratitude to all those associated with the health sector. It is their hardwork that has kept our planet protected.