sreya-meenakshi

ചരിത്ര സ്മാരകങ്ങൾ നിറയെ ഉള്ള കൊച്ചി, കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നൊരിടം കൂടിയാണ്. കൊച്ചിയുടെ ദൃശ്യഭംഗിയിലേക്കുള്ള തിരിച്ചുവരവ് ഒപ്പിയെടുത്ത ഒരു കൊച്ചി പാട്ട് കേട്ടാലോ?

ഫോർട്ട് കൊച്ചി കടപ്പുറവും മനോഹരമായ ചീനവലകളും പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങളും മട്ടാഞ്ചേരി കൊട്ടാരവും പറഞ്ഞുതീരാത്തത്രയും കാഴ്ചകളെയും കോർത്തിണക്കിക്കൊണ്ടാണ് ഈ കൊച്ചി പാട്ട് ഒരുക്കിയിരിക്കുന്നത്. പിന്നണി ഗാന രചിയിതാവ് മനു മഞ്ജിത്തിന്റെ വരികൾക്ക് അർജുൻ ബി നായരാണ് സംഗീതം നൽകിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ഉയർന്നു വന്ന് മലയാളികളുടെ പ്രിയ ഗായികയായി മാറിയ ശ്രേയ ജയദീപിന്റെ ശബ്ദത്തിനൊപ്പം 'അമർ അക്ബർ ആന്റണി', 'ഒപ്പം' എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ 'ടോപ് സിംഗർ' അവതാരകയുമായ കുട്ടി താരം മീനാക്ഷി കൂടി ചേർന്നപ്പോൾ കൊച്ചി പാട്ട് വേറിട്ട ദൃശ്യാവിഷ്കാരമായി. ലൈഫ് നെറ്റ് ടിവി യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം കാണികൾ ഏറ്റെടുത്തു കഴിഞ്ഞു. കേൾക്കാം ആസ്വദിക്കാം കൊച്ചിയുടെ കിടിലൻ പാട്ട്. നിങ്ങളിതേറ്റുപാടും, താളം പിടിക്കും ഉറപ്പ്.