
താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഫാഷൻ ലോകത്ത് തരംഗമാകാറുണ്ട്. സമാന്തയുടെ സാരിയും ശിൽപ ഷെട്ടി ധരിച്ച ഗൗണുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം മൗനി റോയ് ധരിച്ച ഡ്രസ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.
തനിക്കിണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആരാധകർ മിക്കപ്പോഴും നടിയെ അഭിനന്ദിക്കാറുണ്ട്. ഇപ്പോൾ മഞ്ഞ ഡ്രസിൽ രാജകുമാരിയെപ്പോലെയാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1.3 ലക്ഷമാണ് വസ്ത്രത്തിന്റെ വില.
എംബ്രോയിഡറിയും ഷീർ ലെയറുകളും ചേർത്ത് ഹനായെൻ കൗച്ചർ ആണ് ഈ ഡ്രസ് ഒരുക്കിയത്. ആക്സസറീസായിട്ട് മോതിരം മാത്രമാണ് നടി ധരിച്ചത്. മുടി അഴിച്ചിട്ടിരിക്കുകയാണ്. ന്യൂഡ് ലിപ്സും കറുപ്പിച്ചെഴുതിയ കണ്ണൂം നടിയെ കൂടുതൽ സുന്ദരിയാക്കുന്നു.