arrest

ബസിൽ ശല്യം ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെടാനായി പിസ ഓർഡർ ചെയ്യാനെന്ന വ്യാജേന എമർജൻസി നമ്പരിലേക്ക് വിളിച്ച് യുവതി. 999 എന്ന നമ്പരിലേക്കായിരുന്നു യുവതി വിളിച്ചത്. സംസാരം കേട്ടപ്പോൾ സ്ത്രീ കുഴപ്പത്തിലാണെന്ന് മറുവശത്തുള്ളയാൾക്ക് പെട്ടെന്ന് മനസിലായി.


അടിയന്തര ആവശ്യങ്ങൾക്ക് മാത്രം 999 ലേക്ക് വിളിച്ച് പിസ വേണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ശബ്ദം കേട്ട് പന്തികേട് തോന്നിയ അധികൃതർ നിങ്ങൾ കുഴപ്പത്തിലാണോയെന്ന് ചോദിച്ചു. യുവതി 'യെസ്' എന്ന് മറുപടി നൽകി. 'യെസ്' എന്നും 'നോ' എന്നും മാത്രം മറുപടി നൽകിക്കൊണ്ടാണ് ശല്യക്കാരനെ കുടുക്കിയത്.

ബസിലെ ഒരു പുരുഷനുണ്ടെന്നും അയാളിൽ നിന്ന് യുവതിക്ക് ഭീഷണിയുണ്ടെന്നും ഉദ്യോഗസ്ഥർക്ക് മനസിലായി. അവർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു. അതെ എന്നും അല്ലെന്നും യുവതി മറുപടി നൽകി.

തുടർന്ന് ഓൺലൈൻ ട്രാക്കർ ഉപയോഗിച്ച് പൊലീസ് സംഘം സ്ത്രീ സഞ്ചരിച്ച ബസിനടുത്തെത്തുകയായിരുന്നു. സംഭവത്തിൽ നാൽപതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തു. നോർത്ത് യോർക്ക്ഷയർ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സംഭവത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്.

When a call 'to order pizza' becomes an urgent plea for help...📞

We received a 999 call – but when it was answered, the woman on the line said she would like to order a pizza.

Our call handler immediately asked the woman if she was in trouble, to which she confirmed “yes”.

— North Yorkshire Police (@NYorksPolice) April 6, 2022