തിരുവനന്തപുരം:പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് ചികിത്സാ പദ്ധതി ശ്രീചിത്ര മെഡിക്കൽ സെന്ററിലെത്തുന്ന രോഗികൾക്ക് ലഭ്യമാകുമെന്ന് എംപ്ലോയീസ് സംഘ് പ്രസിഡന്റ് മധുസൂദനൻ നായരും ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാറും അറിയിച്ചു.ശ്രീ ചിത്ര മെഡിക്കൽ സയൻസിലെ ഡയറക്ടർ ഡോ.വി.കെ.അജിത്കുമാർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ട് സംസ്ഥാന ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്ക്ക് കൈമാറി.ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.രൂപ ശ്രീധർ, അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു.ആർ.നായർ, ഹെൽത്ത് ഏജൻസി കൺസൾട്ടന്റ് ഡോ.വിമൽ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയിലൂടെ ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. പദ്ധതി നടപ്പിലാക്കണമെന്ന് ശ്രീചിത്ര എംപ്ലോയീസ് സംഘ് കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, മൻസുഖ് മാണ്ഡവ്യ എന്നിവരോട് ആവശ്യപ്പെട്ടിരുന്നതായും ഭാരവാഹികൾ അറിയിച്ചു.