
ഉദരാശയത്തിൽ രൂപപ്പെടുന്ന പോളിപ്പുകൾ, തുടർച്ചയായ അൾസർ ബാധ, ദഹനനാളത്തിലെ മറ്റ് ട്യൂമറുകൾ എന്നിവയെല്ലാം ആമാശയ അർബുദത്തിന് കാരണമാകാം. പാരമ്പര്യമായുള്ള രോഗസാധ്യത തള്ളിക്കളയാനാവില്ലെങ്കിലും പുകവലി, വ്യായാമമില്ലാത്ത ജീവിതരീതി, സമീകൃതമല്ലാത്ത ആഹാരശൈലി എന്നിവയെല്ലാം ഈ രോഗത്തിലേക്ക് നയിക്കാവുന്ന പ്രധാന ഘടകങ്ങളാണ്.
ഭക്ഷണത്തോട് വിരക്തി, അല്പം ഭക്ഷണം കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞതായി തോന്നുക, ഭക്ഷണം കഴിച്ചാലുടൻ വേദന അനുഭവപ്പെടുകയോ, ചർദ്ദിക്കണമെന്ന് തോന്നുകയോ ചെയ്യുക, ചർദ്ദിലിലോ, മലത്തിലോ രക്തത്തിന്റെ അംശം എന്നീ ലക്ഷണങ്ങൾ കണ്ടാൽ വിശദപരിശോധനയ്ക്ക് വിധേയരാകണം. ആമാശയ അർബുദം
പ്രാരംഭഘട്ടത്തിൽ കണ്ടെത്തുകയും തീവ്ര ചികിത്സ നടത്തുകയും ചെയ്താൽ രോഗമുക്തി സാദ്ധ്യമാണ്. കൃത്യമായ ഇടവേളകളിൽ ക്യാന്‍സര്‍ സ്ക്രീനിംഗ് പരിശോധനകൾ നടത്തുന്നത് ഇത്തരം രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിന് ഏറെ സഹായിക്കും.