
തളിപ്പറമ്പ്: സംഗീതം പഠിക്കാൻ എത്തിയ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിനതടവടക്കം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കണ്ണൂർ കാർത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടിൽ ചാക്കോയുടെ മകൻ ജിജി ജേക്കബിനാണ്(50) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി സി.മുജീബ്റഹ്മാൻ ശിക്ഷ വിധിച്ചത്.
കരുവഞ്ചാൽ വെള്ളാട്ടെ ശ്രുതി മ്യൂസിക്കൽസ് എന്ന സ്ഥാപനത്തിൽ ഓർഗൺ പഠിക്കാൻ പോയ പതിനാറുകാരിയെ ജിജി ജേക്കബ് സ്ഥാപനത്തിൽ വച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈയാൾ ചിത്രീകരിച്ച നഗ്നവീഡിയോകൾ മറ്റുള്ളവരെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാണ് 2 വർഷം കഠിനതടവ് വിധിച്ചത്.
2015 ൽ ഓണാവധിക്കാലത്തായിയിരുന്നു കേസിനാസ്പദമായ സംഭവം.