
ഓമന മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം പേരും. അവർക്കായി എത്ര പണം ചെലവഴിക്കാനും മടി കാണിക്കാറുമില്ല. ഇത്തരത്തിൽ തന്റെ പ്രിയപ്പെട്ട നായ്‌ക്കുട്ടിക്ക് യുവതി വീടൊരുക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ വീട്ടിലെ സ്‌റ്റെയര്‍കേസിനടിയിലാണ് നായ്ക്കുട്ടിക്ക് സുന്ദരൻ വീടൊരുക്കി നൽകിയത്. വീടൊരുക്കുന്നതിന്റെ വീഡിയോ അവര്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. വീടൊരുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് വീഡിയോയിലുള്ളത്. നായ്ക്കുട്ടിക്ക് വീട് ഒരുക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതു മുതലുള്ള സംഭവങ്ങൾ വീഡിയോയിലുണ്ട്. വീടിന് പെയിന്റ് അടിക്കുന്നതിന്റെയും മനോഹരമായ ചിത്രങ്ങള്‍ ഭിത്തിയില്‍ വരയ്ക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിൽ കാണാം. നായ്ക്കുട്ടിക്ക് കിടക്കാന്‍ നല്ലൊരു മെത്തയും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്.