
ലൈംഗികബന്ധത്തിൽ സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ആഗ്രഹിക്കുന്നതാണ് രതിമൂർച്ഛ. എന്നാൽ ലൈംഗികബന്ധമോ, സ്വയംഭോഗമോ, സ്പർശനം പോലും വേണ്ടാതെ തനിക്ക് രതിമൂർച്ഛ നേടാനാവുമെന്ന് അവകാശപ്പെടുകയാണ് ഒരു യോഗാ അദ്ധ്യാപിക. വിചാരിക്കുന്ന മാത്രയിൽ തന്നെ തനിക്ക് രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്നാണ് എസ്‌തോണിയൻ സ്വദേശിയായ കരോലിന്‍ സാര്‍സ്‌കിൻ പറയുന്നത്. ഇതിനായി തന്റെ മനസ് മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ അവകാശവാദം.
ബാഹ്യമായ ഉത്തേജനമില്ലാതെ എങ്ങനെ ലൈംഗിക സംതൃപ്തി നേടാമെന്ന പഠനത്തിലായിരുന്നു പത്ത് വർഷത്തോളമായി അവര്‍. എന്നാല്‍ ഇതിന് പിന്നിൽ അവർക്ക് പറയാണ ഒരു കാരണമുമണ്ട്, ഒരു പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വേദനാജനകമായ അനുഭവമാണ് കരോലിന് സമ്മാനിക്കുന്നത്. വജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന ലൈംഗിക പ്രശ്നമാണ് ഇത് കാരണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയിലെ പേശികള്‍ മുറുകുകയും, അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ, 33-കാരിയായ കരോലിന്‍ വര്‍ഷങ്ങളുടെ യോഗയും താന്ത്രിക പരിശീലനവും ഉപയോഗിച്ച് മനസ് കൊണ്ട് അത്തരമൊരു രതിമൂര്‍ച്ഛ കൈവരിക്കാനുള്ള പരിശീലനത്തിലായിരുന്നു. ഇപ്പോള്‍ ഒരു ഉത്തേജനവുമില്ലാതെ പത്ത് മിനിട്ട് വരെ തനിക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുമെന്ന് അവള്‍ അവകാശപ്പെടുന്നു. ഈ 'ഓര്‍ഗാസ്മിക് എനര്‍ജി' ഉണര്‍ത്താനുള്ള ശക്തി എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് കരോലിന്‍ പറയുന്നു. സെക്ഷ്വല്‍ മെഡിസിന്‍ എന്ന ഒരു ശാസ്ത്ര ജേണലില്‍ അവര്‍ ഇതിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്.
കതോലിനിന്റെ അവകാശവാദത്തിൽ സത്യമുണ്ടോയെന്നറിയാൻ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഇവരെ പരിശോധിച്ചിരുന്നു. ലൈംഗിക പഠനങ്ങളില്‍ ഉപയോഗിച്ച് വരുന്ന രതിമൂര്‍ച്ഛ റേറ്റിംഗ് സ്‌കെയിലില്‍ രതിമൂര്‍ച്ഛ റാങ്ക് ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ അവളോട് ആവശ്യപ്പെട്ടു. ഈ പരിശോധനയിൽ ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കാതെ മനസ്സ് ഉപയോഗിച്ച് കരോലിൻ രതിമൂർച്ഛ നേടിയെന്ന് ഫലങ്ങള്‍ വെളിപ്പെടുത്തിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ രതിമൂര്‍ച്ഛയ്ക്ക് തൊട്ടുപിന്നാലെയും, 30 മിനിറ്റിനു ശേഷവും, 30 മിനിറ്റിന് മുമ്പും കരോലിന്റെ രക്തപരിശോധനയും ഗവേഷകര്‍ നടത്തി. ഈ പരിശോധന ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ മൂന്ന് ആഴ്ചകളില്‍ ആവര്‍ത്തിച്ചു. അഞ്ചു മിനിറ്റ് രതിമൂര്‍ച്ഛയ്ക്കുശേഷം നടത്തിയ പരിശോധനയില്‍ രക്തത്തില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കാണാന്‍ സാധിച്ചു. രതിമൂര്‍ച്ഛയ്ക്ക് ശേഷം സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് പ്രോലാക്റ്റിന്‍ . 10 മിനിറ്റ് രതിമൂര്‍ച്ഛയ്ക്ക് ശേഷമുള്ള പരിശോധനയില്‍, ക്ലൈമാക്‌സിന് തൊട്ടുപിന്നാലെ പ്രോലാക്റ്റിന്റെ അളവ് 48 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി.
ലൈംഗികാവയവത്തിന്റെ സഹായമില്ലാതെയുള്ള ഇത്തരം രതിമൂര്‍ച്ഛകള്‍ മുന്‍പും രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ എറോജെനസ് സോണുകളുടെ ഉത്തേജനവും ലൈംഗികാഭിലാഷവും കൂടിച്ചേര്‍ന്നാണ് സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛയുണ്ടാകുന്നത്. എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ മുലയൂട്ടല്‍ തുടങ്ങിയ ലൈംഗികേതര സാഹചര്യങ്ങളിലും സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.