ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത് ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് 'അവിയൽ'. കൃഷ്ണൻ എന്ന സംഗീതജ്ഞന്റെ ജീവിതയാത്രയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും വളരെ മികച്ച അഭിപ്രായമാണ് പങ്കുവച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളെ പറ്റി വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും തുടക്കം മുതൽ അവസാനം വരെ മടുപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുമെന്നാണ് ഓരോരുത്തരും അഭിപ്രായപ്പെടുന്നത്.
