
സാൻജോസ്: കോസ്റ്റാറിക്കയില്‍ സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിംഗ് നടത്തിയ ചരക്കുവിമാനം അപകടത്തിൽപ്പെട്ടു. ഡിഎച്ച്എലിന്റെ ബോയിങ്-757 ചരക്കുവിമാനമാണിത്. വിമാനം രണ്ടായി പിളർന്നു.
വ്യാഴാഴ്ച സാൻജോസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിങ്-757 ഗ്വാട്ടിമാലയിലേക്കാണ് പോകേണ്ടിയിരുന്നത്. എന്നാൽ പത്ത് മിനിറ്റത്തെ യാത്രയ്ക്ക് ശേഷം യന്ത്രത്തകരാറുണ്ടെന്ന് മനസിലാക്കി അടിയന്തര ലാൻഡിംഗിനായി തിരിച്ചിറക്കവെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു.
വിമാനത്തിലെ ഹൈഡ്രോളിക് പ്രശ്നമായിരുന്നു അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. അപകടസമയത്ത് രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്.
A much clearer version of the crash landing has emerged!
— AviationSource (@AvSourceNews) April 7, 2022
Source: Unknown#DHL #AvGeek pic.twitter.com/FCYbgFaW0H