തിരുവനന്തപുരം ജില്ലയിലെ കവടിയാറിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. പുതിയ വീട് പണി നടക്കുന്ന സ്ഥലത്ത് രണ്ട് മൂന്ന് ദിവസമായി മൂർഖൻ പാമ്പുകളെ കാണുന്നു എന്ന് പറഞ്ഞ് വാവയെ വിളിച്ചിരുന്നു. അപ്പോൾ വാവ സ്ഥലത്ത് ഇല്ലായിരുന്നു, പക്ഷെ ഇന്ന് രാവിലെ പണി സാധങ്ങൾ സൂക്ഷിക്കുന്ന റൂമിൽ പാമ്പിനെ കണ്ടു.

ഇപ്പോൾ പണിക്കാർ ആരും റൂമിനകത്ത് കയറുന്നില്ല. അങ്ങനെയാണ് വാവയെ വിളിച്ചത്. സ്ഥലത്തെത്തിയ വാവാ റൂമിനകത്തെ സാധങ്ങൾ മാറ്റി തുടങ്ങി, റൂമിൽ നിറയെ സാധങ്ങളാണ്. പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...