optical-illusion

നിങ്ങളിൽ പുരുഷന്റെ മസ്തിഷ്കമാണോ അതോ സ്ത്രീയുടേതോ ? ഈ ചിത്രം ഒന്ന് ശ്രദ്ധിച്ച് നോക്കൂ. ഇതിൽ നിന്നും നിങ്ങൾ എന്ത് കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി കണ്ടെത്താം നിങ്ങളുടെ മസ്തിഷ്കത്തിന്റെയും നിങ്ങളുടെ സ്വഭാവത്തിന്റെയും പ്രത്യേകതകൾ. നിങ്ങളുടെ ചിന്താ ശേഷിയെ കുറിച്ചും ഏതെല്ലാം കാര്യങ്ങളിലാണ് നിങ്ങൾക്ക് തിളങ്ങാൻ കഴിയുന്നതെന്നും ഈ ചിത്രം മനസിലാക്കി തരും.

നിങ്ങൾ കണ്ട ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം അഞ്ച് സെക്കന്റ് സമയം ശ്രദ്ധിക്കൂ. അതിൽ നിങ്ങൾക്ക് ഒരു ഇരുണ്ട രൂപം ഓടുന്നത് കാണാൻ കഴിയും. എന്നാൽ ചിത്രത്തിലെ ആ ഓടുന്ന വ്യക്തി നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നതാണോ അതോ അകന്നു പോകുന്നതാണോ നിങ്ങൾ കാണുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ ചിന്താ ശേഷി കണ്ടെത്താൻ പോകുന്നത്.

രൂപം നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നതായി തോന്നുന്നുവെങ്കിൽ:

ഇങ്ങനെയാണ് ചിത്രം കണ്ട ശേഷം തോന്നിയതെങ്കിൽ അതിന‌ർത്ഥം നിങ്ങൾ ഏത് സാഹചര്യത്തിലും സ്വന്തം ഭാഗം ന്യായീകരിക്കാൻ മിടുക്കനാണ് എന്നതാണ്. ശരിയെന്ന് തോന്നുന്ന എന്ത് കാര്യവും ചെയ്യാൻ ഒരു മടിയും നിങ്ങൾ കാണിക്കില്ല. എന്നിരുന്നാലും ഫാക്ട് ഫാക്ടറീസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ , ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാനുള്ള കഴിവ് നിങ്ങളിൽ കുറവായിരിക്കും. ശരിയായ അറിവ് സമ്പാദിക്കുന്നതിനാൽ ഏത് വിഷയത്തിലും മറ്റുള്ളവർക്ക് നിങ്ങളെ തർക്കിച്ച് ജയിക്കാൻ കഴിയില്ല.

രൂപം നിങ്ങളിൽ നിന്ന് അകന്ന് പോകുന്നതായി തോന്നുന്നെങ്കിൽ:

ചിത്രത്തിലെ രൂപം അകലേയ്ക്ക് ഓടിപോകുന്നതാണ് കണ്ടതെങ്കിൽ, നിങ്ങൾക്ക് ഒരു കാര്യത്തെ യുക്തിപരമായി തിരിച്ചറിയാനുള്ള ശേഷി കൂടുതലായിരിക്കും. ഒരേ സമയം തന്നെ നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഇവരിൽ കൂടുതലായിരിക്കും. സർഗാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ മസ്തിഷ്കം അതിന്റെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഫാക്ട് ഫാക്ടറീസ് പറയുന്നത് പ്രകാരം നിങ്ങളിൽ ഓർമശക്തി വളരെ കൂടുതലായിരിക്കും. ഏത് സാഹചര്യത്തിലും യുക്തിപരമായ തീരുമാനമെടുക്കാൻ നിങ്ങൾക്ക് കഴിവുള്ളതിനാൽ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ മറ്റുള്ളവരും നിങ്ങളെ ആശ്രയിക്കും.

ന്യൂറോ സയന്റിസ്റ്റായ ഡാഫ്ന ജോയൽ പറയുന്നതനുസരിച്ച് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ കൂടുതൽ മത്സരബുദ്ധിയുള്ളവരായിരിക്കും. ആശയവിനിമയത്തിൽ മികവ് കാണിക്കുന്നത് സ്ത്രീകളാണ്. എന്നാൽ ബുദ്ധിപരമായി സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ലെന്നും പണ്ട് മുതൽ ഉണ്ടായിരുന്നത് വെറും തെറ്റിദ്ധാരണയാണെന്നുമാണ് 2009-ൽ, ടെൽ അവീവ് സർവകലാശാലയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. അതിനാൽ ബുദ്ധിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയും ഒരുപോലെയാണ്.