kid

കുട്ടികളുടെ വീഡിയോ എപ്പോഴും നമ്മളെ ചിരിപ്പിക്കാറുണ്ട്. ചിലതാകട്ടെ പലതും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു കൊച്ചുമിടുക്കന്റെ കുഞ്ഞു വീഡിയോ നെറ്റിസൺസിന്റെ മനം നിറയ്ക്കുകയാണ്.


വളരെ ലളിതവും സുന്ദരവുമാണ് വീഡിയോ. പക്ഷേ ഒരു കാര്യം ഉറപ്പ്, ഇത് കണ്ടാൽ എത്ര ഗൗരവക്കാരനായ ആളും ഒന്ന് പുഞ്ചിരിക്കും. മാത്രമല്ല പ്രചോദനകരമായ വീഡിയോ പലതും നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യും. ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


'എനിക്ക് നിങ്ങളോട് ഒരു സീക്രട്ട് പറയാനുണ്ട്, ജീവിതം മനോഹരമാണ്.' എന്ന് മാത്രമാണ് കൊച്ചുകുട്ടി പറയുന്നത്. അതിനുശേഷമുള്ള അവന്റെ ചിരിയാണ് വീഡിയോയുടെ ഏറ്റവും വലിയ ആകർഷണം. ചെറിയ പ്രശ്നം ഉണ്ടാകുമ്പോൾ പോലും അതിനെയോർത്ത് സദാസമയവും വിഷമിക്കുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയാണ് കുട്ടിയുടെ വീഡിയോ. ഒരു പരിധിവരെ നമ്മുടെ ജീവിതം സന്തോഷകരമാക്കാൻ നമ്മൾ തന്നെ വിചാരിക്കണം.

View this post on Instagram

A post shared by Worth Feed (@worthfeed)