alien

വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ ഒരു സ്ത്രീ ഗർഭിണിയായെന്നും ആരോപണം. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്നുള്ള പെന്റഗൺ രേഖകളിലാണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വിവരാവകാശ അപേക്ഷയിലൂടെ 'ദി സണ്ണി'നാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്.

'അനോമലസ് അക്യൂട്ട് ആന്റ് സബക്യൂട്ട് ഫീൽഡ് ഇഫക്ട്സ് ഓൺ ഹ്യൂമൻ ആന്റ് ബയോളജിക്കൽ ടിഷ്യൂസ്' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ അന്യഗ്രഹ ജീവികൾ കാരണം മനുഷ്യർക്കുണ്ടായ പരിക്കുകളെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും പറ്റിയുള്ള പഠനങ്ങളാണ് നടത്തിയിട്ടുള്ളത്. യു എസ് ആസ്ഥാനമാക്കിയുള്ള ഗവേഷണ ഏജൻസിയായ എം യു എഫ് ഒ എൻ ആണ് പഠനം നടത്തിയത്. കൂടാതെ അന്യഗ്രഹ ജീവികൾ ഭൂമിയിലേയ്ക്ക് എത്തുന്നത് ജീവശാസ്ത്രപരമായി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്രിയും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികൾ മനുഷ്യരെ തട്ടിക്കൊണ്ടുപോയത്, ശാരീരിക ബന്ധങ്ങളിലേർപ്പെട്ടത്, ഇതിലൂടെയുണ്ടായ ഗർഭധാരണം തുടങ്ങി നിരവധി വിചിത്ര സംഭവങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായതിന്റെ അഞ്ച് കേസുകൾ റിപ്പോർട്ടിൽ പറയുന്നു.

അന്യഗ്രഹ ജീവികളുടെ പേടകങ്ങൾക്ക് സമീപം നിന്നവർക്ക് റേഡിയേഷനിലൂടെ ശരീരത്തിന് പൊള്ളലും തലച്ചോറിന് ക്ഷതവും സംഭവിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നു. പെന്റഗണിന്റെ രഹസ്യാന്വേഷണമായ അഡ്വാൻസ്ഡ് ഏവിയേഷൻ ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമന്റെ റിപ്പോർട്ടിൽ പ്രേതങ്ങൾ, ആത്മാക്കൾ, യെതി തുടങ്ങിയവയെ പറ്റിയും പരാമർശിക്കുന്നുണ്ട്.