madhya-pradesh

ഭോപ്പാൽ: നിർത്തിയിട്ടിരുന്ന ട്രെയിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനാറുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം നടന്നത്. അതിതീവ്ര വൈദ്യുതിയുള്ള കേബിളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

സുഹൈൽ മൻസൂരിയാണ് മരിച്ച പതിനാറുകാരനെന്ന് ഛത്തർപൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ശുഭങ്ക് പട്ടേൽ അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു സുഹൈൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സെൽഫിയെടുക്കുന്നതിനിടെ കേബിളിൽ അബദ്ധത്തിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.