gayathri-suresh

സിനിമതാരങ്ങളുടെ ബാഗിനുള്ളിൽ എന്തൊക്കെയാകും ഉള്ളതെന്ന് അറിയാൻ ആരാധകർക്ക് പൊതുവേ ഒരു താത്പര്യമുണ്ട്. ഇത്തവണ കൗമുദി മൂവീസിന്റെ 'വാട്സ് ഇൻ മൈ ബാഗ് " ഷോയിൽ നടി ഗായത്രി സുരേഷാണ് അതിഥിയായെത്തിയിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള വലിയൊരു ബാഗാണ് ഗായത്രി സ്ഥിരം ഉപയോഗിക്കുന്നത്. സിബ്ബ് ഇല്ല എന്നതും താരം എടുത്തു പറയുന്നുണ്ട്. ബാഗിനകത്ത് കൂടുതലും മേക്കപ്പ് സാധനങ്ങളാണ്.

മൊബൈൽ ഫോൺ, ചാർജർ, ഹെഡ് സെറ്റ്, എയർഇന്ത്യയിൽ യാത്ര ചെയ്ത ടിക്കറ്റ്, കുട്ടിക്കൂറ പൗഡ‌‌ർ, ചീപ്പ്, മാസ്ക്, ലിപ്സ്റ്റിക്കുകൾ, പെർഫ്യൂംസ് തുടങ്ങി സാധനങ്ങളുടെ വലിയൊരു 'ശേഖരം" തന്നെയാണ് ആ ബാഗ്. കുട്ടിക്കൂറ പൗഡർ കൊണ്ട് പെൺകുട്ടികൾക്ക് ഉപകാരപ്രദമായ ഒരു ടിപും ഗായത്രി പങ്കുവയ്‌ക്കുന്നുണ്ട്.

മേക്കപ്പിട്ട് കഴിഞ്ഞ ശേഷം പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കരിമഷി കണ്ണിനടിയിൽ പരക്കുന്നത്. അതിന് മേക്കപ്പിട്ട ശേഷം കണ്ണിനടിയിൽ കുറച്ച് പൗഡർ പുരട്ടിയാൽ മതിയെന്നാണ് താരം പറയുന്നത്. കരിമഷി പടരുന്നതിൽ നിന്നും രക്ഷപ്പെടാനുള്ള പോംവഴിയായി മേക്കപ്പ് ആർട്ടിസ്റ്റുകൾ പറയുന്നതും ഇത് തന്നെയാണ്.

വീഡിയോ കാണാം...