
ആരാധകരോട് പുതിയ നിർദ്ദേശങ്ങളുമായി നടൻ വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റ് റിലീസിനൊരുങ്ങവെയാണ് ആരാധകർക്ക് നിർദേശങ്ങളുമായി വിജയ് എത്തുന്നത്. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ ട്രോൾ വിഡിയോയിലൂടെയോ പരിഹസിക്കാൻ പാടില്ലെന്ന് വിജയ് ആവശ്യപ്പെട്ടു.
വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചിരിയ്ക്കുന്നത്. വിജയ്‌യുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കും. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതൃത്വം പറയുന്നു.
നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന ബീസ്റ്റ് ഏപ്രിൽ 13 നാണ് റിലീസിനെത്തുന്നത്. വിജയ്‌യുടെ 65–ാം ചിത്രമാണിത്. പൂജ ഹെഡ്‌ഗെയാണ് ചിത്രത്തിലെ നായിക.