abdul-nazer-madani

ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കുടുംബം അറിയിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ചികിത്സ ലഭിച്ചതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ തുടരുകയാണെന്നും മകൻ സലാഹുദ്ദീൻ അയ്യൂബി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.


ബംഗളൂരു സ്ഫോടനക്കേസിൽ 2014 മുതൽ സുപ്രീംകോടതിയുടെ പ്രത്യേക ജാമ്യവ്യവസ്ഥകൾ പാലിച്ച് ബംഗളൂരുവിൽ കഴിയുകയാണ് മഅ്ദനി. യാത്രാവിലക്കുള്ളതിനാൽ കേരളത്തിലേക്ക് മടങ്ങാനായിട്ടില്ല.