
എം.എൽ.എയുടെ 1,35,586 രൂപയുടെ ചെക്കുമായി അജേഷിന്റെ ഭാര്യ മഞ്ജു വാർഡ് മെമ്പർ നെജി ഷാനവാസിനൊപ്പം ഇന്നലെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലെത്തുകയായിരുന്നു. സ്വീകരിക്കാൻ മാനേജർ സിന്ധു ആദ്യം തയ്യാറായില്ല. ചർച്ചകൾക്ക് ശേഷം പണമായി അടയ്ക്കണമെന്ന് മാനേജർ നിർദേശിച്ചെങ്കിലും മഞ്ജു വഴങ്ങിയില്ല. ഒടുവിൽ മാനേജർ ചെക്ക് കൈപ്പറ്റിയെങ്കിലും തുടർനടപടി എടുത്തിട്ടില്ല.