
കോഴിക്കോട്: മൂടാടി വെളളറക്കാട് റെയിൽവെ സ്‌റ്റേഷന് സമീപം യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. കുന്യോറമല സ്വദേശിനിയായ ഷിജി(38), മുചുകുന്ന് സ്വദേശി റനീഷ്(34) എന്നിവരുടെ മൃതദേഹമാണ് കൊയിലാണ്ടിയിൽ കണ്ടെത്തിയത്. തല വേർപെട്ട നിലയിലായിരുന്നു ഷിജിയുടെ മൃതദേഹം.
കഴിഞ്ഞ ഫെബ്രുവരി 22ന് ഷിജിയെ കാണാനില്ലെന്ന് ഭർത്താവ് ശിവദാസൻ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ റനീഷുമായി ഷിജി പ്രണയത്തിലാണെന്നും ഇരുവരും ഒളിച്ചോടിയെന്നും പൊലീസിന് വിവരം കിട്ടി. ട്രാക്കിന്റെ ഇരുവശത്തുമാണ് മൃതദേഹം കണ്ടത്. പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ആദിത്യൻ ആണ് ഷിജിയുടെ മകൻ. റിനീഷിന്റെ ഭാര്യ പരേതയായ ബാനി രശ്‌മി. മകൾ ശ്രീമോൾ.