
ആക്ഷൻ ഹീറോ വിശാലിന്റെ 32- ാമത്തെ സിനിമയായ ലാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മക്കുന്ന പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ എത്തുന്ന ലാത്തി ആക്ഷനും വൈകാരികതയും നിറഞ്ഞ പൊലീസ് സ്റ്റോറിയാണ് . സുനൈനയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. ഒരു മലയാളി നടൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. പ്രഭു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. യുവൻ ഷങ്കർ രാജ ചിത്രത്തിന്റെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. അതേസമയം ലാത്തിയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു പീറ്റർ ഹെയ് ൻ ആണ് ആക്ഷൻ കൊറിയോഗ്രഫർ.