df

മുംബയ്: ഈ ആഴ്ചയിലെ അവസാന വ്യാപാരദിനമായ ഇന്നലെ പച്ചതൊട്ട് ഓഹരി വിപണികൾ. റിസർവ് ബാങ്ക് ധനനയമാണ് നിക്ഷേപകർക്ക് ആശ്വാസമായത്. നിരക്കുകളിൽ മാറ്റം വരുത്താതെയിരുന്നത് വിപണിക്ക് തുണയായി. സെൻസെക്സ് 412 പോയന്റ് ഉയർന്ന് 59,447 ലും നിഫ്റ്റി 145 പോയന്റ് ഉയർന്ന് 17,784ലും ക്ലോസ് ചെയ്തു. വിശാല വിപണികളും ഇന്നലെ 0.9 ശതമാനം ഉയർന്നു.