chahal

മുംബയ്: മുംബയ് ഇന്ത്യൻസിലെ ഒരു പ്രധാന കളിക്കാരൻ മദ്യലഹരിയിൽ തന്നെ ടീം ഹോട്ടലിന്റെ 15ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചിരുന്നെന്ന് രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു ചാഹലിന്റെ വെളിപ്പെടുത്തൽ.

ചാഹൽ പറയുന്നത് അനുസരിച്ച് സംഭവം നടന്നത് 2013ലെ ഐ പി എൽ സീസണിൽ വച്ചാണ്. അന്ന് മുംബയ് ഇന്ത്യൻസിലെ ഒരു ജൂനിയർ കളിക്കാരനായിരുന്നു ചാഹൽ. ഒരു മത്സരത്തിനു ശേഷമുള്ള ടീം പാർട്ടിക്കിടെ ടീമിലെ ഒരു മുതിർന്ന അറിയപ്പെടുന്ന താരം മദ്യലഹരിയിൽ ചാഹലിനെ അടുത്തേക്ക് വിളിക്കുകയും ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ശേഷം ചാഹലിനെ ബാൽക്കണിയിൽ നിന്ന് തള്ളിതാഴെയിടാൻ ശ്രമിച്ചെന്നും തങ്ങൾ ആ സമയം ഹോട്ടലിന്റെ പതിനഞ്ചാം നിലയിലായിരുന്നെന്നും ചാഹൽ പറഞ്ഞു. താൻ രണ്ട് കൈകളും കൊണ്ട് താഴെയിടാൻ ശ്രമിച്ച കളിക്കാരന്റെ കഴുത്തിൽ ചുറ്റിപിടിച്ചിരുന്നത് കൊണ്ട് മാത്രമാണ് താഴേക്ക് പോകാതിരുന്നതെന്ന് ചാഹൽ പറഞ്ഞു.

ടീമിലെ മറ്റ് അംഗങ്ങളും പരിശീലകരും തക്കസമയത്ത് ഓടിയെത്തുകയും മറ്റേ കളിക്കാരനെ പിടിച്ചുമാറ്റുകയുമായിരുന്നെന്നും കുറേനേരം കഴിഞ്ഞിട്ടാണ് തന്റെ ശ്വാസം നേരെ വീണതെന്നും ചാഹൽ പറഞ്ഞു. അതിനു ശേഷം ഇത്തരം പാർട്ടികളിൽ പങ്കെടുക്കുമ്പോൾ താൻ വളരെയേറെ മുൻകരുതലുകൾ എടുക്കാറുണ്ടെന്നും ചാഹൽ വ്യക്തമാക്കി. അന്ന് ആ കളിക്കാരൻ ശരിക്കും തന്നെ താഴേക്ക തള്ളിയിടാൻ തന്നെയായിരുന്നു ശ്രമിച്ചതെന്ന് ചാഹൽ വീഡിയോയിൽ ആവർത്തിച്ചു പറഞ്ഞെങ്കിലും താരത്തിന്റെ പേര് വെളിപ്പെടുത്താൻ ചാഹൽ തയ്യാറായില്ല.

Royals’ comeback stories ke saath, aapke agle 7 minutes hum #SambhaalLenge 💗#RoyalsFamily | #HallaBol | @goeltmt pic.twitter.com/RjsLuMcZhV

— Rajasthan Royals (@rajasthanroyals) April 7, 2022