
അറ്റ്‌ലാന്റ : വിമാനയാത്രയ്ക്കിടെ ഉറങ്ങിക്കിടക്കുകയായിരുന്ന നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2021 മാര്‍ച്ചില്‍ നടന്ന സംഭവത്തിലാണ് മിസൂറി സ്വദേശി സ്‌കോട്ട് റസല്‍ എന്ന 36-കാരന് ശിക്ഷ വിധിച്ചത്. 21 മാസത്തെ പരോളില്ലാത്ത തടവുശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്.
സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികയായ നഴ്‌സിനെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അമേരിക്കയിലെ സെന്റ് ലൂയിസില്‍നിന്നും അറ്റ്‌ലാന്റയിലേക്ക് പോവുകയായിരുന്നു സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്താണ് ഇയാള്‍ സഹയാത്രികയെ ലൈംഗികമായി ഉപദ്രവിച്ചത്. സമീപത്തെ സീറ്റിലുണ്ടായിരുന്ന ഇയാള്‍ ആദ്യം നഴ്‌സിനെ കൈ നീട്ടി തൊടുകയും പിന്നീട് വസ്ത്രത്തിനുള്ളിലൂടെ കൈയിട്ട് മാറിടവും ജനനേന്ദ്രിയവും സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ ചുണ്ടുകളിൽ ചുംബിക്കാനും ശ്രമിച്ചു തുടർന്ന വസ്ത്രങ്ങള്‍ അഴിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നു നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ വന്ന് ഇയാളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഇയാളെ പിടികൂടാന്‍ വന്ന ഉദ്യോഗസ്ഥരോട് ഇയാള്‍ മോശമായി പെരുമാറിയതായും കുറ്റപത്രത്തിലുണ്ട്. ഉദ്യോഗസ്ഥർക്ക് മുന്നിൽ ലിംഗപ്രദര്‍ശനം നടത്തുകയും ചെയ്യുന്നത് ബോഡി ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. .തടവുശിക്ഷ കഴിഞ്ഞ് സ്വന്തം നാടായ മിസൂറിയിലേക്ക് പോയാലും ഇയാള്‍ ലൈംഗിംക കുറ്റവാളികളുടെ പട്ടികയില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.