
ന്യൂയോർക്ക്: പോൺ വീഡിയോ കാണുന്നതിനും ശമ്പളം കിട്ടുമെന്ന് അറിയാമോ? അത്തരത്തിലൊരു ജോലി സാദ്ധ്യതയുമായി എത്തിയിരിക്കുകയാണ് ബെഡ്ബൈബിൾ എന്ന അമേരിക്കൻ കമ്പനി. സെക്സ്, സെക്സ് ടോയ്സ്, പോൺ വീഡിയോസ് എന്നിവയെകുറിച്ചുള്ള ലേഖനങ്ങളും മറ്റും അടങ്ങിയ ഇവരുടെ വെബ്സൈറ്റിലേക്കാണ് ആളെ എടുക്കുന്നത്. ഹെഡ് ഒഫ് പോൺ റിസർച്ച് എന്നാണ് തസ്തികയുടെ പേര്.
റിമോട്ട് ലൊക്കേഷനിൽ ഇരുന്ന് ചെയ്യാവുന്ന തരത്തിലാണ് ബെഡ്ബൈബിൾ ജോലി തയ്യാറാക്കിയിരിക്കുന്നത് എന്നതിനാൽ തന്നെ സ്വന്തം വീട്ടിലിരുന്നു ജോലി ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് ശമ്പളമായി കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. പക്ഷേ ചുമ്മാ ഇരുന്ന് പോൺ വീഡിയോ കണ്ടാൽ മാത്രം പോരാ. സെക്സ് പൊസിഷൻ, രതിമൂർച്ഛയുടെ എണ്ണവും, ദൈർഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങൾ ഈ വീഡിയോകളിൽ നിന്ന് ശേഖരിക്കുകയും അത് പിന്നീടുള്ള ഗവേഷണത്തിന് വേണ്ടി ഉപയോഗിക്കുകയും വേണം.
21 വയസോ അതിൽ കൂടുതൽ പ്രായമുള്ളവർക്കോ ഈ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോമിൽ പേര്, ഈമെയിൽ, നിലവിൽ ചെയ്യുന്ന ജോലി എന്നിവയെകുറിച്ചുള്ള വിശദാംശങ്ങളും ഈ ജോലി തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള കാരണവും ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കണം.
കമ്പനി ഈ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ച് 48 മണിക്കൂറിനുള്ളിൽ 31,000 പേരാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇതിനു പുറമേ സെക്സ് ടോയ് ടെസ്റ്റേഴ്സ് ആൻഡ് റിവ്യൂവേഴ്സ് എന്ന തസ്തികയിലേക്കും കമ്പനി ആളെ എടുക്കുന്നുണ്ട്. എന്നാൽ ഇവർക്ക് ശമ്പളമായി പണം അല്ല നൽകുന്നത്. കമ്പനിയുടെ തന്നെ സെക്സ് ടോയ് ആയിരിക്കും സൗജന്യമായി നൽകുക. എന്നാൽ ഈ ജോലിക്ക് യു എസിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.