kk

ബുക്കർ പുരസ്‌കാരത്തിന്റെ 2022 ലെ ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ എഴുത്തുകാരിയുടെ പുസ്‌തകം. ഹിന്ദി നോവലിസ്റ്റ് ഗീതാഞ്‌ജലി ശ്രീയുടെ നോവൽ 'ടോംബ് ഓഫ് സാൻഡ്' (മണൽക്കുടീരം) ആണ് പട്ടികയിൽ ഉൾപ്പെട്ടത്.

ഡെയ്സി റോക്ക്‌വെൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ നോവൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ ഹിന്ദി ഭാഷാ കൃതിയായി മാറി. മറ്റു അഞ്ചു പുസ്തകങ്ങളുമായാണ് ഈ ഇന്ത്യൻ നോവൽ 50,000 പൗണ്ടിന്റെ സാഹിത്യസമ്മാനത്തിന് മത്സരിക്കുക.

കൊറിയൻ എഴുത്തുകാരി ബോറ ചുങ്ങിന്റെ 'കഴ്സ്ഡ് ബണ്ണി,​ നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്റെ 'എ ന്യൂ നെയിം സെപ്‌റ്റോളജി,​ ജാപ്പനീസ് എഴുത്തുകാരി മൈക്കോ കവാകാമിയുടെ 'ഹെവൻ',​ അർജന്റീനിയൻ എഴുത്തുകാരി ക്ലോഡിയ പിനീറോയുടെ 'എലീന നോസ്'

പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർസുക്കിന്റെ 'ദ ബുക്സ് ഓഫ് ജേക്കബ്' എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റു പുസ്തകങ്ങൾ.