rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മ​ണി​ക്കൂ​റി​ൽ​ 30​ ​മു​ത​ൽ​ 60​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​വേ​ഗ​ത്തി​ൽ​ ​കാ​റ്റി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​പാ​ടി​ല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണം

ഉച്ചയ്ക്ക് രണ്ടു മുതലാണ് ഇടിമിന്നലിന് സാദ്ധ്യത. ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലത്ത് നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കുക. വൈദ്യുതി കമ്പികൾ പൊട്ടിവീഴാനുള്ള സാദ്ധ്യതയുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയെയോ (നമ്പർ1912) ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയെയോ (1077) അറിയിക്കണം.