sitaram-yechury

കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായിട്ടാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് പുറത്താക്കിയാൽ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പ്രശംസിച്ചെന്ന വാർത്ത ശരിയല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബി ജെ പി ഇതര മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചു നിൽക്കണമെന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോൺഗ്രസ്-സി പി എമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവർ സിപിഎമ്മിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.