pinarayi-vijayan

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സ്ത്രീ വളണ്ടിയർമാരുടെ യൂണിഫോമിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പാന്റും ഷർട്ടും ആണിന്റെ വേഷമാണ് അത് ധരിച്ചാൽ മാത്രമേ പുരോഗമനമാകുകയുള്ളോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചത്. പുരുഷ സഖാക്കൾക്ക് ഒരു ചേയിഞ്ചിന് വേണ്ടി പോലും സ്ത്രീ വേഷം ഇടാൻ പറ്റില്ല, പെണ്ണാകുന്നതിൽ എന്ത് പുരോഗമനം അല്ലേ എന്നും അദ്ദേഹം പരിഹസിക്കുന്നു. ഇറക്കം കുറഞ്ഞ വേഷമിട്ട റിമാ കല്ലിങ്കലിനെ സപ്പോർട്ട് ചെയ്യാം പക്ഷെ ഇറക്കം കുറഞ്ഞ വേഷം പാർട്ടിയുടെ യൂണീഫോമാക്കിയാൽ ഈ പുരോഗമനവാദികൾ സദാചാരവാദികളാകുമെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസ് വേദിയിൽ സ്ത്രീ വളണ്ടിയർമാരോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പുരുഷവേഷങ്ങൾ തന്നെയാണ് ഇപ്പോഴും പുരോഗമനത്തിന്റെ അടയാളം ..അല്ലെ?..ആണായിമാറുക എന്നുള്ളതാണോ പുരോഗമനം?..പുരുഷ സഖാക്കൾക്ക് ഒരു ചെയിഞ്ചിന് വേണ്ടിയെങ്കിലും ഒരിക്കലും ചൂരീദാർ ഇടാൻ പറ്റില്ല...കാരണം പെണ്ണായിമാറിപോവും...പെണ്ണാവുന്നതിൽ എന്ത് പുരോഗമനം?..അല്ലെ?..ഇറക്കം കുറഞ്ഞ വേഷമിട്ട റീമാ കല്ലിങ്ങലിനെ നമുക്ക് സാമൂഹ്യമാധ്യമങ്ങളിൽ സപ്പോർട്ട് ചെയ്യാം..പക്ഷെ ഇറക്കം കുറഞ്ഞ ഒരു വേഷം പാർട്ടിയുടെ യൂണിഫോമായാൽ ഞങ്ങൾ പുരോഗമനവാദികളും സദാചാരവാദികളാകും..ഈ ആൺ യൂണിഫോമിട്ട ആ സ്ത്രി സഖാക്കൾ വീട്ടിൽ നിന്ന് വരുമ്പോൾ ധരിച്ച എത്ര സാരിയും ചുരീദാറും ആ സമ്മേളന നഗരിയുടെ ഗ്രിൻറൂമിന്റെ അഴലിൽ കിടന്ന് ആടുന്നുണ്ടാവും.."വേഷങ്ങൾ ജന്മങ്ങൾ...വേഷം മാറാൻ നിമിഷങ്ങൾ..നാമറിയാതാടുകയാണി ജീവിതമാകെ"..ലാൽസലാം..1f64f1f64f1f64f1f4aa1f4aa1f4aa276427642764