
ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലി നിർത്തിവച്ചു. ഇമ്രാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യവേയാണ് നടപടി. വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് 12.30 വരെ സഭ നിർത്തിവച്ചത്.
Pakistan National Assembly meets in Islamabad to vote on no-confidence motion against Prime Minister Imran Khan
— ANI (@ANI) April 9, 2022
(Source: PTV) pic.twitter.com/7jI0TqB4Fe
ഷബാസ് ഷെരീഫ്, ഷാ മഹ്‌മൂദ് ഖുറേഷി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനുമറുപടിയായി വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്ന് സ്പീക്കർ അസദ് ഖൈസർ പറഞ്ഞു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി.
342 അംഗ ദേശീയ അസംബ്ലിയിൽ പി.ടി.ഐയ്ക്ക് 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാൻ 172 പേരുടെ പിന്തുണ വേണം. പ്രതിപക്ഷസഖ്യത്തിന് 175 പേരുടെ പിന്തുണയുണ്ട്. പി.ടി.ഐയിലെ 24 വിമത എം.പിമാരെ ഉൾപ്പെടുത്താതെയാണിത്.