gk

നിങ്ങളുടെ പൊതുവിജ്ഞാനം എത്രയുണ്ടെന്ന് അറിയണോ? എങ്കിൽ ഒരു മിനിറ്റിനുള്ളിൽ ഈ പത്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നോക്കൂ.

ചോദ്യങ്ങൾ

1. പതിനായിരത്തിൽ എത്ര നൂറുകൾ ഉണ്ട്?

2. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതം?

3. ആപ്പിൾ മരത്തിലാണോ നിലത്താണോ വളരുന്നത്?

4. പ്രകാശമാണോ ശബ്ദമാണോ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?

5. ആഫ്രിക്ക ഒരു രാജ്യമാണോ?

6. ഭൂമിക്ക് എത്ര പ്രകൃതിദത്ത ഉപഗ്രഹങ്ങളുണ്ട്?

7. ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധം എത്ര സമയം നീണ്ടുനിന്നു?

8. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം?

9. പിന്നിലേയ്ക്ക് പറക്കാൻ കഴിയുന്ന പക്ഷി?

10. ലോകത്തിലെ ഏറ്റവും ഉയർന്ന വിലയിൽ ലേലം ചെയ്ത പുസ്തകത്തിന്റെ രചയിതാവ്?

ഓരോ ശരിയുത്തരത്തിനും ഓരോ പോയിന്റ് വീതം നൽകുക.

ഉത്തരങ്ങൾ

1. നൂറ്

2. എവറസ്റ്റ് കൊടുമുടി

3. മരത്തിൽ

4. പ്രകാശം

5. അല്ല

6. ഒന്ന്

7. 40 മിനിറ്റ്, 1896 ആഗസ്ത് 27ന് നടന്ന ആംഗ്ലോ- സാൻസിബാർ യുദ്ധമാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധം.

8. ഇറ്റലി

9. ഹമ്മിംഗ് ബേർഡ്

10. ലിയനാർഡോ ഡാവിഞ്ചി,- 'കോഡെക്‌സ് ലെയ്‌സെസ്റ്റർ', 'കോഡെക്‌സ് ഹാമർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഡാവിഞ്ചിയുടെ പുസ്തകമാണ് ലോകത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്ത പുസ്തകം.

പത്ത് പോയിന്റും ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പൊതുവിജ്ഞാനത്തിൽ നല്ല രീതിയിലുള്ള അറിവുണ്ട്. എട്ട്, ഒമ്പത് പോയിന്റ് ലഭിച്ചവർക്ക് ചെറിയ രീതിയിലുള്ള പരിശ്രമത്തിലൂടെ നിങ്ങളുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്താൻ കഴിയും. ഏഴോ അതിൽ കുറവോ പോയിന്റ് ലഭിച്ചവർ നിങ്ങളുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്താൻ നല്ല രീതിയിൽ പരിശ്രമിക്കേണ്ടത് ആവശ്യമാണ്.