police

വയനാട്: തന്നെയും മകളെയും ക്രൂരമായി മർദ്ദിക്കുന്നെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി സ്വദേശി ഫിനിയാണ് ഭർത്താവ് ഷാജിക്കെതിരെ പരാതി നൽകിയത്.

പണം ആവശ്യപ്പെട്ട് ഭർത്താവ് പതിവായി മർദിക്കാറുണ്ടെന്ന് ഫിനി ആരോപിക്കുന്നു. യുവതിയുടെ ചെവി ഇയാൾ കടിച്ചുമുറിച്ചു. ഒൻപതുകാരിയായ മകളുടെ മേൽ ഷാജി തിളച്ചവെള്ളമൊഴിച്ചു. സൈക്കിൾ വേണമെന്ന് പറഞ്ഞാതിനാണ് കുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.