suresh

സംവിധായകൻ സത്യൻ അന്തിക്കാടിനെ വീട്ടിലെത്തി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. വിഷുക്കോടി നൽകിയ ശേഷം സത്യൻ അന്തിക്കാടിന്റെ അനുഗ്രഹവും വാങ്ങിയാണ് താരം മടങ്ങിയത്. നീല ഷർട്ടും വെള്ള മുണ്ടുമാണ് ഇരുവരുടെയും വേഷമെന്നതും കൗതുക കാഴ്ചയായി. ടീം സുരേഷ് ഗോപി എന്ന ഫേസ്‌ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും ചിത്രങ്ങൾ കണ്ട ആരാധകരും ഇപ്പോൾ ആവേശത്തിലാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരു സുരേഷ് ഗോപി ചിത്രം ഉടനുണ്ടാകുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

suresh

രാജ്യസഭയിലെ കാലാവധി അവസാനിച്ചത് പിന്നാലെ തൃശൂരിലെത്തിയ സുരേഷ് ഗോപി ജില്ലയിലെ പരിപാടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത്തവണ തൃശൂർ പൂരത്തിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇടപെട്ടാണ് പതിവ് പോലെ പൂരം നടത്താനുള്ള ഉത്തരവ് വാങ്ങിയെടുത്തത്.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കൊണ്ട് അർദ്ധരാത്രിയാണ് ഒപ്പ് വാങ്ങിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്‌സ്‌‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.

പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്.