കൃത്യമായ സെക്‌സ് എഡ്യൂക്കേഷൻ ഇല്ലാത്തതാണ് പല പ്രശ്‌ങ്ങൾക്കും കാരണമെന്ന് നടൻ ഷെെൻ ടോം ചാക്കോ. ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും ഷെെൻ അഭിപ്രായപ്പെട്ടു.

മാതാപിതാക്കളിൽ നിന്നോ സ്‌കൂളുകളിൽ നിന്നോ അല്ല സെക്‌സ് എഡ്യൂക്കേഷൻ കുട്ടികളിലേയ്ക്ക് എത്തുന്നത്. തെറ്റായ രീതിയിലാണ് സെക്‌സിനെപ്പറ്റി അറിയുന്നതെന്നും താരം പറഞ്ഞു. സെക്‌സ് എന്ന വാക്ക് പോലും ആളുകൾ പറയാറില്ലെന്നും ഷെെൻ കൂട്ടിച്ചേർത്തു.

സ്‌ത്രീകൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനും ഇറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും താരം ചൂണ്ടിക്കാട്ടി. നടൻ വിനായകനുമായി ബന്ധപ്പെടുത്തിയുള്ള മീടു വിനെപ്പറ്റിയുള്ള ചോദ്യത്തിന് അതെന്താ പലഹാരമാണോ കഴിച്ചിട്ട് അഭിപ്രായം പറയാനെന്നാണ് ഷെെൻ പ്രതികരിച്ചത്.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

shine