
ന്യൂഡൽഹി: ബോളിവുഡ് നടി സോനം കപൂറിന്റേയും ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹുജയുടെയും ഡൽഹിയിലെ വസതിയിൽ വൻ കവർച്ച. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്നാണ് വിവരം. ആനന്ദിന്റെ മാതാപിതാക്കളാണ് ഇവിടെ താമസിക്കുന്നത്. മോഷണവുമായി ബന്ധപ്പെട്ട് ആനന്ദിന്റെ അമ്മയായ പ്രിയ അഹുജ ഡൽഹി തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ആഭരണങ്ങളും പണവുമടങ്ങിയ കബോർഡ് രണ്ട് വർഷങ്ങൾക്ക് മുൻപാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11 നാണ് മോഷണം നടന്ന വിവരം മനസ്സിലാക്കുന്നതെന്നും പരാതിയിലുണ്ട്. വിഷയത്തിൽ വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
JUST IN