df
ഡോ.ടി.വിനയകുമാർ

കൊച്ചി: കിംഗ്‌സ് ഇൻഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡ് കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി ഡോ.ടി.വിനയകുമാറിനെ നിയമിച്ചു. 2022 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വന്ന ഇൻഡിപെൻഡന്റ് നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിഭാഗത്തിലെ നിയമനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മീഡിയ, കമ്മ്യൂണിക്കേഷൻ മേഖലയിൽ നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ.വിനയകുമാർ മാനേജ്‌മെന്റ്, ഫിനാൻഷ്യൽ മേഖലകളിൽ പ്രാവീണ്യമുള്ളയാളാണ്. മാർക്കറ്റിംഗിൽ എം.ബി.എയും സംരംഭകത്വത്തിൽ ഡോക്ടറേറ്റും നേടിയ അദ്ദേഹം പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് കൂടിയാണ്. അദ്ദേഹത്തിന്റെ സമ്പന്നമായ അറിവിൽ നിന്നും വിലപ്പെട്ട അനുഭവത്തിൽ നിന്നും ബോർഡിന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് കിംഗ്സ് ഇൻഫ്രാ വെഞ്ച്വർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോൺ പറഞ്ഞു.