
കഴക്കൂട്ടം: ബിജെപി സ്ഥാപന ദിനാചരണത്തിന്റെ ഭാഗമായി പിഎംഎവൈ പ്രകാരം കഴക്കൂട്ടം സുഭാഷ് നഗറിൽ നിർമിച്ച വീടുകളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സന്ദർശനം നടത്തി. പിഎംഎവൈ പദ്ധതി പ്രകാരം വീട് ലഭിച്ചതിൽ പ്രധാനമന്ത്രിക്കും ബി ജെ പിക്കും ഗുണഭോക്താക്കൾ നന്ദി രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ബി.ജി വിഷ്ണുവിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. മേഖല സെക്രട്ടറി എം. സനോദ് കുമാർ, ജില്ലാ ട്രഷറർ ബാലമുരളി, മണികണ്ഠൻ, സുനിൽ കൗൺസിലർമാരായ അർച്ചന മണികണ്ഠൻ, ഷിബു, വിഷ്ണു വെഞ്ചാവോട് ഉദയൻ, ഷിബുലാൽ എബ്രഹാം, പ്രമിത തുടങ്ങിയവർ പങ്കെടുത്തു.