kk

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാരിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ. വി. തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചു,​ സെമിനാറിൽ പങ്കെടുത്തത് മുൻകൂട്ടി നിശ്‌ചയിച്ച തിരക്കഥ പ്രകാരമാണ്. നടപടി എന്തെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

ഒരു വർഷമായി സി.പി.എം നേതാക്കളുമായി ചർച്ചയിലായിരുന്നു കെ.വി. തോമസെന്നും സുധാകരൻ വ്യക്തമാക്കി.