
ന്യൂഡൽഹി : സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. സോണിയാഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കി. സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്‍റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്ക് ലംഘിച്ച് കെ.വി. തോമസ് ഇന്ന് സെമിനാറിൽ പങ്കെടുത്തിരുന്നു. കെ.വി. തോമസിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ഡോ. ശശി തരൂർ എം.പിയെയും ക്ഷണിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണെന്ന് കെ,വി. തോമസ് പറഞ്ഞു. താനിപ്പോഴും കോൺഗ്രസുകാരനാണെന്നും സെമിനാറിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.