kk

കണ്ണൂര്‍: സി.പി.എം നേതാവും വനിതാ കമ്മിഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം.സി. ജോസഫൈനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളനത്തിനിടെയാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.