chennai-mumbai

ഐ.പി.എൽ : മുംബയ‌്ക്കും ചെന്നൈയ്ക്കുംം തുടർച്ചയായ നാലാം തോൽവി

ഹൈദരാബാദ് 8 വിക്കറ്റിന് ചെന്നൈയെ കീഴടക്കി

മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. ഹൈദരാബാദിന്റെ സീസണിലെ ആദ്യജയമാണിത്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുട‌ർച്ചയായ നാലാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാഹബാദ് അഭിഷേക് ശർമ്മയുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ 17.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (155/2)​. അർദ്ധ സെഞ്ച്വറിയുമായി ഹൈദരാബാദ് ചേസിംഗിന്റെ മുന്നണിപ്പോരാളിയായ അഭിഷേക് 5 ഫോറും 3 സിക്സും ഉൾപ്പെടെ 50 പന്തിൽ 75 റൺസ് നേടി. ക്യാപ്ടൻ കേൻ വില്യംസൺ 32 റൺസെടുത്തു. 15 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 39 റൺസുമായി രാഹുൽ ത്രിപതി പുറത്താകാതെ ഹൈദരബാദിന്റെ ചേസിംഗ് വേഗത്തിലാക്കി. നിക്കോളാസ് പൂരൻ 5 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ടോപ് സ്‌കോററായത് 35 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 48 റൺസെടുത്ത മോയിൻ അലിയാണ്. അമ്പാട്ടി റായിഡു 27 റൺസ് നേടി. മോയിനും അമ്പാട്ടിയും മൂന്നാം വിക്കറ്റിൽ നേടിയ 62 റൺസാണ് ചെന്നൈ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. പിന്നീട് അവസാന ഓവറുകളിൽ റൺസുയർത്താൻ ശ്രമിച്ചത് ക്യാപ്ടൻ രവീന്ദ്ര ജഡേജ (15 പന്തിൽ 23)​ മാത്രമാണ്. ഹൈദരാബാദിനായി സുന്ദറും നടരാജനും 2 വിക്കറ്റ് വീതം വീഴ്ത്തി.

ബാം​ഗ്ലൂ​ർ​ 7​ ​വി​ക്ക​റ്റി​ന് ​മും​ബ​യ്‌​യെ​ ​വീ​ഴ്‌ത്തി

മും​​​ബ​​​യ്:​​​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​ന​​​ട​​​ന്ന​​​ ​​​ര​​​ണ്ടാ​​​മ​​​ത്തെ​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​റോ​​​യ​​​ൽ​​​ ​​​ച​​​ല​​​ഞ്ചേ​​​ഴ്സ് ​​​ബാം​​​ഗ്ലൂ​​​ർ​ 7​ ​വി​ക്ക​റ്റി​ന് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നെ​ ​വീ​ഴ്ത്തി​ .​ ​തു​ട​ർ​ച്ച​യാ​യ​ ​നാ​ലാ​മ​ത്തെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​മും​ബ​യ് ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഏ​റ്റ​വും​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്താ​ണ്.​ ​നാ​ല് ​ക​ളി​ക​ളി​ൽ​ ​നി​ന്ന് ​മൂ​ന്നാം​ ​ജ​യ​വു​മാ​യി​ ​ബാം​ഗ്ലൂ​ർ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.
ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​മും​​​ബ​​​യ് ​​​ഇ​​​ന്ത്യ​​​ൻ​​​സ് 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 6​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 151​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി.​​​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബാം​ഗ്ലു​ർ​ 18.3​ ​ഓ​വ​റി​ൽ​ 3​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(152​/3​)​​.​ ​ഐ.​പി.​എ​ൽ​ ​ക​രി​യ​റി​ലെ​ ​ആ​ദ്യ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​അ​നു​ജ് ​റാ​വ​ത്താ​ണ് ​(47​ ​പ​ന്തി​ൽ​ 66​)​​​ ​ബാം​ഗ്ലൂ​രി​ന്റെ​ ​ചേ​സിം​ഗി​ലെ​ ​മു​ന്നി​ണി​പ്പോ​രാ​ളി​യാ​യ​ത്.​ ​ആ​റ് ​സി​ക്സും​ 2​ ​ഫോ​റും​ ​അ​നു​ജി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​അ​തി​ർ​ത്തി​യി​ലേ​ക്ക് ​പ​റ​ന്നു.​ ​മു​ൻ​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ 36​ ​പ​ന്തി​ൽ​ 5​ ​ഫോ​റു​ൾ​പ്പെ​ടെ​ 48​ ​റ​ൺ​സ് ​നേ​ടി.​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 52​ ​പ​ന്തി​ൽ​ 80​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ബാം​ഗ്ലൂ​രി​ന്റെ​ ​ജ​യം​ ​ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ല​ക്ഷ്യ​ത്തി​ന​ടു​ത്ത് ​ഇ​രു​വ​രും​ ​പു​റ​ത്താ​യെ​ങ്കി​ലും​ ​ദി​നേ​ഷ് ​കാ​ർ​ത്ത​ക്കും​ ​(2​ ​പ​ന്തി​ൽ​ 7​)​​,​​​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ല്ലും​ ​(​ 2​ ​പ​ന്തി​ൽ​ 8​)​​​ ​പ്ര​ശ്‌​ന​മി​ല്ലാ​തെ​ ​ബാം​ഗ്ലൂ​രി​നെ​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.
നേ​ര​ത്തേ​ ​​​ഒ​​​രു​​​ ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ 79​​​/6​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ത​​​ക​​​‌​​​ർ​​​ന്ന​​​ ​​​മും​​​ബ​​​യ്‌​​​യെ​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 37​​​ ​​​പ​​​ന്തി​​​ൽ​​​ 5​​​ ​​​ഫോ​​​റും​​​ 6​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ 68​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​യ​​​ ​​​സൂ​​​ര്യ​​​കു​​​മാ​​​ർ​​​ ​​​യാ​​​ദ​​​വാ​​​ണ് 151​​​ൽ​​​ ​​​എ​​​ത്തി​​​ച്ച​​​ത്.​​
ക്യാ​പ്ട​ൻ​ ​രോ​ഹി​തും​ ​(26​)​​,​​​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(26​)​​​ ​വി​ക്ക​റ്റ് ​ന​ഷ്ട​മി​ല്ലാ​തെ​ ​മും​ബ​യ്‌​യെ​ 50​ ​വ​രെ​യെ​ത്തി​ച്ചെ​ങ്കി​ലും​ ​തു​ട​ർ​ന്ന് 29​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ​ ​അ​വ​ർ​ക്ക് 6​ ​വി​ക്ക​റ്റ് ​ന​ഷ്ട മാ​വു​കാ​യി​രു​ന്നു.​